കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുക്കിയ അലവൻസ് വർദ്ധന വരുന്നു

ഇന്ത്യയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുക്കിയ അലവൻസ് വർധന നിലവിൽ വരുന്നു. ​ ഏ​ഴാം ശ​മ്പ​ള ക​മ്മീഷ​ൻ ശുപാ​ർ​ശ​പ്ര​കാ​രം പു​തു​ക്കി​യ അ​ല​വ​ൻ​സു​ക​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ കി​ട്ടി​ത്തു​ട​ങ്ങും. വീ​ട്ടു​വാ​ട​ക അ​ട​ക്കം അ​ല​വ​ൻ​സു​ക​ൾ പു​തു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ക​മീ​ഷ​ൻ ശി​പാ​ർ​ശ 34 ഭേ​ദ​ഗ​തി​ക​ളോ​ടെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​ക​രി​ച്ചു.

34 ല​ക്ഷം വരുന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും 14 ല​ക്ഷം സൈ​നി​ക​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന തീ​രു​മാ​ന​മാ​ണ്​ വൈ​കി ന​ട​പ്പാ​ക്കു​ന്ന​ത്. ഏ​ഴാം ശ​മ്പ​ള ക​മീ​ഷ​ൻ ശു​പാ​ർ​ശ പ്ര​കാ​രം വേ​ത​ന ​വ​ർ​ധ​ന നേ​ര​ത്തെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യെ​ങ്കി​ലും അ​ല​വ​ൻ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ട്ടു​ക​യാ​യി​രു​ന്നു. 30,748 കോ​ടി രൂ​പ​യാണ് സ​ർ​ക്കാ​റി​ന്​ പ്ര​തി​വ​ർ​ഷം അലവ​ൻ​സ്​ വ​ർ​ധ​ന വ​ഴി അ​ധി​ക​ച്ചെ​ല​വു​ണ്ടാ​കുന്നത്.

NO COMMENTS