തക്കാളിയ്ക്ക് പൊള്ളുന്ന വില

tomato.1

ഇന്ത്യയിൽ തക്കാളി വില കുതിക്കുന്നു. കിലോഗ്രാമിന് 50 രൂപ മുതൽ 70 രൂപ വരെയാണ് തക്കാളിയ്ക്ക് വിപണി വില. 60 രൂപ മുതൽ 70 രൂപ വരെയാണ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ തക്കാളിയുടെ വില.

ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ 40 രൂപയും കൊൽക്കത്തയിൽ 50 രൂപയുമാണ് വില. കോഴിക്കോട് 50 മുതൽ 60 രൂപ വരെ വിലയ്ക്കാണ് തക്കാളി ലഭിക്കുന്നത്. കൃഷി നാശം മൂലം ലഭ്യത കുറഞ്ഞതാണ് തക്കാളി വില വർദ്ധനയ്ക്ക് കാരണം.

വരൾച്ച മൂലം വർദ്ധിച്ച ഉള്ളിയുടെ വില ഇപ്പോഴും കുറഞ്ഞിട്ടില്ല. അതിനിടയിലാണ് തക്കാളിയുടെ വിലയും കുതിച്ചുയരുന്നത്.

NO COMMENTS