കടയില്‍ നിന്ന് കൈ തട്ടി വള വീണുടഞ്ഞു, വളയുടെ വില കേട്ട് യുവതി ബോധരഹിതയായി

കടകളില്‍ ചെല്ലുമ്പോള്‍  അവിടെയുള്ള ഏതെങ്കിലും സാധനം നമ്മുടെ കയ്യില്‍ നിന്ന് വീണുടഞ്ഞാല്‍ അതിന്റെ വില നല്‍കേണ്ടി വരും. അക്കാര്യം കാണിച്ച് കടക്കാര്‍ ബോര്‍ഡും സ്ഥാപിക്കാറുണ്ട്. ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ഒരു കടയില്‍ ഒരു സ്ത്രീയ്ക്ക് ഇങ്ങനെ സംഭവിച്ചു. കൂടുതല്‍ ഒന്നുമില്ല, ഒരു വള വീണുടഞ്ഞു. നഷ്ട പരിഹാരം നല്‍കാന്‍ തയ്യാറായി യുവതി കടയുടമയുടെ അടുത്തെത്തിയെങ്കിലും വളയുടെ വില കേട്ട് യുവതിയുടെ ബോധം പോയി.

faint
പോയ ബോധം പിന്നീട് തിരിച്ചെത്തിയത് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ്. ബോധം പോകാന്‍ മാത്രം ആ വളയുടെ വില എത്രയാണെന്നല്ലേ?? 28ലക്ഷം രൂപ!! കൃത്യമായി പറഞ്ഞാല്‍ 2843529രൂപ. യുവതിയുടെ സാമ്പത്തിക നില അറിഞ്ഞ കടയുടമ ഇത് 6,65,607 രൂപയാക്കി കുറച്ച് നല്‍കിയിട്ടുണ്ട്.

faintfaint

Tourist passes out in panic after  breaking bracelet

NO COMMENTS