കുടിവെള്ളമെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികൾ ഗുരുതരാവസ്ഥയിൽ

0
40
ACID

കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികൾ ഗുരുതരാവസ്ഥയിൽ. തെലുങ്കാനയിലെ മെഹബൂബ നഗറിന് സമീപം സേക്രട്ട് ഹാർട്ട് സ്‌കൂളിലെ വിദ്യാർത്ഥിയും ഇളയ സഹോദരനുമാണ് കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചത്.

കുട്ടികളുടെ മുത്തശി സേക്രട്ട് ഹാർട്ട് സ്‌കൂളിൽ ജോലി ചെയ്യുകയാണ്. മുത്തശ്ശിയിക്കൊപ്പം സ്‌കൂളിലെത്തിയ വിദ്യാർത്ഥിയും മൂന്ന് വയസ്സുള്ള ഇളയ കുട്ടിയും അടുത്തിരുന്ന ദ്രാവകം വെള്ളമാണെന്ന് കരുതി എടുത്ത് കുടിയ്ക്കുകയായിരുന്നു. നേർപ്പിച്ച ആസിഡ് ആയിരുന്നു ഇത്. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വെള്ളം കുടിച്ചതിനു പിന്നാലെ കുട്ടികൾ ഛർദിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

2 kids drink acid by mistake, condition critical

NO COMMENTS