മോമോസ് നിരോധിക്കാൻ ബിജെപി റാലിയും കോലം കത്തിക്കലും

protest

ഉത്തരേന്ത്യയുടെ ഇഷ്ട വിഭവമായ മോമോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കാശ്മീരിൽനിന്നുള്ള ബിജെപി എംഎൽസി രംഗത്ത്. നിശബ്ദ കൊലയാളിയായ മോമോസ് മദ്യത്തേക്കാളും ലഹരി വസ്തുക്കളേക്കാളും അപകടമാണെന്നാണ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗം രമേശ് അറോറ ആരോപിക്കുന്നത്.

momo-ban-protestമോമോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് അറോറയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും കോലം കത്തിക്കലും നടന്നു. മോമോസിൽ അജീന മോട്ടോ ഉപയോഗിക്കുന്നുവെന്നും ഇത് ആരോഗ്യ പ്രശ്‌നങ്ങൽ ഉണ്ടാക്കുമെന്നുമാണ് അറോറ പറയുന്നത്.

protest-to-ban

NO COMMENTS