തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; പിസി ജോർജ് എംഎൽഎക്ക് എതിരെ കേസ്

case against pc george for pointing gun

മുണ്ടക്കയത്തെ തോട്ടംതൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിന് എതിരെ കേസ്. തോട്ടം തൊഴിലാളികളുടെ പപരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പിസി ജോർജ് വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.

മുണ്ടക്കയത്തെ ഹാരിസൺ തോട്ടത്തിലെ പുറമ്പോക്ക് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് തൊഴിലാളികളും കൈയേറ്റക്കാരും തമ്മിൽ ഏറ്റുമുട്ടന്നതിനിടെയാണ് എംഎൽഎ തോക്ക് ചൂണ്ടിയത്. സമരം ചെയ്യുന്ന ഭൂരഹിതർക്ക് ഐക്യദാർഢ്യവുമായി എത്തിയ ജോർജ് തൊഴിലാളികളുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് തൊഴിലാളികൾക്കുനേരെ തോക്കു ചൂണ്ടുകയുമായിരുന്നു.

 

case against pc george for pointing gun

NO COMMENTS