തട്ടിക്കൊണ്ട് പോയ രണ്ടര വയസുകാരനെ വാട്സ് ആപ്പില്‍ വില്പനയ്ക്ക് വച്ചു

kidnap

തട്ടിക്കൊണ്ട് പോയ രണ്ടര വയസ്സുകാരനെ സ്ത്രീകള്‍ വാട്സ് ആപ്പില്‍ വില്‍പ്പനയ്ക്ക് വച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറിടങ്ങളില്‍ കുട്ടിയെ മാറ്റി പാര്‍പ്പിച്ച ശേഷം ഡല്‍ഹിയില്‍ എത്തിച്ചാണ് വാട്സ്ആപ്പില്‍ വില്‍പ്പനയ്ക്ക് വച്ചത്. 1.8ലക്ഷം രൂപയാണ് ഇവര്‍ കുട്ടിയ്ക്കിട്ടത്. പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോള്‍ കുട്ടിയെ സംഘം രഘുബീറിലെ ഒരു ക്ഷേത്രത്തില്‍ ഉപേക്ഷിച്ച് കടന്നെങ്കിലും പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

രാധ (40), സോണിയ (24), സരോജ് (34), ജാൻ മുഹമ്മദ് (40) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇതില്‍ ജാനാണ് കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിയെടുത്തത്. രാധ ഒരു ലക്ഷം രൂപയ്ക്ക് സരോജിന് കൈമാറി. സരോജാണ് വാട്സ് ആപ്പില്‍ കുട്ടിയുടെ ചിത്രം വില്‍പനയ്ക്കായി പരസ്യപ്പെടുത്തിയത്.

kidnap

NO COMMENTS