കോൺഗ്രസിനെ വൈറൽ പാർട്ടിയെന്ന് പരിഹസിച്ച് വെങ്കയ്യ നായിഡു

venkaiah naidu

കോൺഗ്രസ് ഒരു വൈറൽ പാർട്ടിയാണെന്ന് പരിഹസിച്ച് കേന്ദ്ര നഗരവികസനകാര്യമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനംകൊണ്ട് രാജ്യത്തിന് പ്രയോജനമില്ലെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വെങ്കയ്യ നായിഡുവിന്റെ പരാമർശം. വാർത്താ സമ്മളനത്തിലാണ് അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചത്.

Read Also : വീണ്ടും വ്യാജവീഡിയോയുമായി മോഡി ആരാധകർ; ഇത്തവണ ഉപയോഗിച്ചത് ഒബാമയുടെ സുരക്ഷാ ദൃശ്യങ്ങൾ

മോഡി അമേരിക്കൻ സന്ദർശന സമയത്ത് നടത്തിയ ട്വീറ്റുകളെല്ലാം അമേരിക്കൻ രാഷ്ട്രീയത്തെ കുറിച്ചായിരുന്നുവെന്നും ഇന്ത്യ യുഎസ് ബന്ധത്തെ കുറിച്ച് മോഡി മൗനം പാലിച്ചുവെന്നും കോൺഗ്രസ് പറഞ്ഞിരുന്നു.

NO COMMENTS