ജുനൈദ് കൊലപാതകം: ആക്രമണത്തിന് തുടക്കമിട്ടത് സർക്കാർ ഉദ്യോഗസ്ഥരെന്ന് പോലീസ്

govt officials behind junaid murder says police junaid murder case prime convict to be presented before court today

ഡ​ൽ​ഹി-​മ​ഥു​ര പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ ഹ​രി​യാ​ന സ്വ​ദേ​ശി ജുനൈദിനെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ അന്വേഷണ സം​ഘം പി​ടി​കൂ​ടി​യ നാ​ലു​പേ​രെ​യും ​​തി​രി​ച്ച​റി​ഞ്ഞു. പെ​രു​ന്നാ​ൾ വ​സ്​​ത്ര​വു​മാ​യി വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ​ക്കു​ നേ​രെ വ​ർ​ഗീ​യ ആ​ക്ര​മ​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്​ പി​ടി​യി​ലാ​യ ഡ​ൽ​ഹി ആ​രോ​ഗ്യ വ​കു​പ്പി​ൽ ഇൻസ്‌പെക്ടറും ഡ​ൽ​ഹി ജ​ല ബോ​ർ​ഡ്​ ഉ​ദ്യോ​ഗ​സ്​​ഥ​നു​മാ​െ​ണ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. ഡ​ൽ​ഹി-​മ​ഥു​ര പാ​സ​ഞ്ച​റി​ലെ സ്​​ഥി​രം യാ​ത്ര​ക്കാ​രാ​യ ഇ​വ​ർ ഒാ​ഖ്​​ല സ്​​റ്റേ​ഷ​നി​ൽ​ നി​ന്നാ​ണ്​ ട്രെ​യി​നി​ൽ ക​യ​റി​യ​ത്. ഇ​വ​ർ സീ​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ട്​ യു​വാ​ക്ക​ളോ​ട്​ ത​ർ​ക്ക​ത്തി​േ​ല​ർ​പ്പ​ട്ടു. ഉ​ട​നെ ജു​നൈ​ദ്​ സീ​റ്റ്​ ഒ​ഴി​ഞ്ഞു​കൊ​ടു​ക്കു​ക​യും ചെ​യ്​​തു.

എ​ന്നാ​ൽ, ഇ​വ​ർ യു​വാ​ക്ക​ളു​ടെ  മ​ത​ത്തെ​​യും മ​റ്റും അ​ധി​ക്ഷേ​പി​ക്കു​ക​യും അ​സ​ഭ്യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ​െച​യ്​​തു. ഇ​ത്​ ട്രെ​യി​നി​ലെ സ്​​ഥി​രം യാ​ത്ര​ക്കാ​രാ​യ മ​റ്റു​ള്ള​വ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. ​അ​തേ​സ​മ​യം, ബു​ധ​നാ​ഴ്​​ച പി​ടി​കൂ​ടി​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​​​രു​ടേ​ത​ട​ക്കം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ​അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​യി​ല്ല. ജു​നൈ​ദി​നെ കു​ത്തി​യ​താ​രാ​ണെ​ന്നും ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

govt officials behind junaid murder says police

NO COMMENTS