കനത്ത മഴയും മണ്ണിടിച്ചിലും; അമർനാഥ് യാത്ര നിർത്തിവെച്ചു

0
17
heavy rain and landslide amaranth journey halted temporarily amarnath journey restarted

കനത്ത മഴയും മണ്ണിടിച്ചിലും മൂലം അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചു. ശ്രീ അമർനാഥ് തീർഥാടന ബോർഡാണ് (എസ്.എ.എസ്.ബി) പഹൽഗാമിലൂടെയും ബൽതാലിലൂടെയുമുള്ള യാത്ര നിർത്തിവെച്ചതായി അറിയിച്ചത്.

ബൽതാലിലും നുവാനിലുമുള്ള ബേസ് ക്യാമ്പിൽ എത്തിയ തീർഥാടകർ കൺട്രോൾ റൂമുമായി ബന്ധപ്പെടതിനുശേഷം മാത്രമേ യാത്ര തുടരാവൂ എന്നും എസ്.എ.എസ്.ബി അറിയിച്ചു.

1638 പുരുഷന്മാരും 663 സ്ത്രീകളും 180 സന്യാസിമാരുമായി 66 വാഹനങ്ങളിൽ ജമ്മുവിൽ നിന്ന് പുറപ്പെട്ട രണ്ടാംബാച്ചിലെ തീർഥാടകരാണ് യാത്ര മുടങ്ങിയതിനാൽ ബേസ് ക്യാമ്പിൽ ഇപ്പോൾ തങ്ങിയിട്ടുള്ളത്.

 

heavy rain and landslide amaranth journey halted temporarily

NO COMMENTS