ജഗ്ഗാ ജാസൂസ് ട്രെയിലർ കാണാം

Subscribe to watch more

റൺബീർ കപൂർ, കത്രീന കൈഫ് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ജഗ്ഗാ ജാസൂസ് ട്രെയിലർ എത്തി. അനുരാഗ് ബാസുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ കാണാതായ അച്ഛനെ തെരഞ്ഞ് നടക്കുന്ന ഒരു ടീനേജ് ഡിടക്ടീവിന്റെ കഥാപാത്രമാണ് ചിത്രത്തിൽ റൺബീർ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ 29 പാട്ടുകളുണ്ട് എന്നത് ജഗ്ഗാ ജാസൂസിനെ വ്യത്യസ്തമാക്കുന്നു. സംഗീത സംവിധായകൻ പ്രീതമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരു പക്ഷേ ബോളിവുഡ് ചരിത്രത്തിൽ ഇതാദ്യമായിരിക്കും ഇത്രയധികം ഗാനങ്ങളുമായി ഒരു സിനിമ. 1994 ൽ ഇറങ്ങിയ ഹം ആപ്‌കേ ഹേ കോൻ എന്ന ചിത്രത്തിൽ 14 പാട്ടുകളാണ് ഉണ്ടായിരുന്നത്.

ജൂലൈ 14 ന് ജഗ്ഗാ ജാസൂസ് തിയറ്ററുകളിൽ എത്തും.

jagga jasoos trailer

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews