ബീഫ് കടത്തിയെന്നാരോപിച്ച് മധ്യവയസ്കനെ നൂറിലധികം പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു

beef murder

ബീഫ് കടത്തിയെന്നാരോപിച്ച് 55 വയസുകാരനെ നൂറിലധികം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നു.ജാര്‍ഖണ്ഡിലെ രാംഗറിലാണ് സംഭവം. ഹസാരിബാഗ് സ്വദേശിയായ മുഹമ്മദ് അലിമുദ്ദീനെയാണ് ആള്‍ക്കൂട്ടം മൃഗീയമായി കൊന്നത്. ഇയാളുടെ വാഹനവും അക്രമികള്‍ കത്തിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസെത്തിയാണ് മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള വാനിലായിരുന്നു മുഹമ്മദ് അലിമുദ്ദീന്‍ സഞ്ചരിച്ചിരുന്നത്. നാല് ചാക്കുകളിലായി 200 കിലോയോളം മാംസം ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു.

അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയി

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews