മുകേഷിനോട് വിശദീകരണം തേടി എന്ന വാർത്ത വ്യാജം

mukesh-malayalam-actor actress attack case mukesh statement recorded

കൊല്ലം എംഎൽഎയും നടനുമായ മുകേഷിനോട് വിശദീകരണം തേടി എന്ന വാർത്ത വ്യാജമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ. താരസംഘടനയായ അമ്മയുടെ യോഗത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വിശദീകരണം തേടുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

അമ്മ വാർഷിക യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുകേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത് മോശമായെന്നും അതേ കുറിച്ച് വിശദീകരണം തേടുമെന്നുമാണ് പ്രചാരണം ഉണ്ടായത്. ദിലീപിനെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കരുതെന്നും പറഞ്ഞ മുകേഷ് മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചിരുന്നു.

NO COMMENTS