പാർടീഷൻ 1947 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

partition 1947 first look poster

ഗുരീന്ദർ ചാധ സംവിധാനം ചെയ്യുന്ന പാർടീഷൻ 1947 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

1947 ലെ ഇന്ത്യ വിഭജനത്തിന്റെ കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്‌റോയി ആയിരുന്ന മൗണ്ട് ബാറ്റനും, സ്വതന്ത്ര ഇന്ത്യയ്ക്കായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതിനെ കുറിച്ചുമെല്ലാമാണ് ചിത്രം. സ്വതന്ത്ര ഇന്ത്യയുടെ കഥ പറയുന്നത് കൊണ്ട് തന്നെ ഇന്ത്യയുടെ 70 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 18 നാണ് ചിത്രം പുറത്തിറങ്ങുക.

ആദ്യം ‘വൈസ്‌റോയീസ് ഹൗസ്’ എന്ന് പേരിട്ട ചിത്രം പിന്നീട് ‘പാർട്ടീഷൻ 1947’ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. ഈ വർഷം മാർച്ച് ആദ്യം വൈസ്‌റോയീസ് ഹൗസ് എന്ന പേരിലാണ് യുകെയിൽ ചിത്രം പ്രദർശിപ്പിച്ചത്. ഇന്ത്യൻ പ്രേക്ഷകർക്കായാണ് ചിത്രം പാർട്ടീഷൻ 1947 എന്ന് നാമകിരണം ചെയ്തത്.

ചിത്രത്തിൽ ബ്രിട്ടീഷ് താരങ്ങളും, ഇന്ത്യൻ ചലച്ചിത്ര താരങ്ങളും അഭിനയിക്കും. ഹ്യൂ ബോണവെൽ, ഗില്ല്യൻ ആൻഡേഴ്‌സൺ, മനീഷ് ദയാൽ, ഹുമ ഖുറൈശി, ഓം പുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

partition 1947 first look poster

NO COMMENTS