കെ എസ് ശബരീനാഥും ദിവ്യാ എസ് അയ്യരും വിവാഹിതരായി

കെ എസ് ശബരീനാഥും ദിവ്യാ എസ് അയ്യരും തക്കല ശ്രീകുമാര സ്വാമി ക്ഷേത്ര സന്നിധിയില്‍ വച്ച് ഇന്ന് വിവാഹിതരായി. രാവിലെ 9.30 നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹചടങ്ങ് താലികെട്ട് കഴിഞ്ഞ ഉടനെ ദിവ്യാ എസ് അയ്യര്‍ ക്ഷേത്ര നടയില്‍ നിന്ന് കീര്‍ത്തനം പാടുകയും ചെയ്തു. ഇരുവരുടേയും ദീര്‍ഘ നാളത്തെ പ്രണയമാണ് ഇന്ന് തിരുവനന്തപുരത്ത് പൂവണിഞ്ഞത്. ഇന്ന് വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സത്കാര ചടങ്ങുകള്‍ നടക്കുന്നുണ്ട്.

diya s aiyyar, sabarinath

NO COMMENTS