സേനയില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നു: സെന്‍കുമാര്‍

tp senkumar senkumar approaches sc

പോലീസ് സേനയില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നുവെന്ന് ടിപി സെന്‍ കുമാര്‍. ഐപിഎസുകാരുടെ തലത്തിലാണ്  ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉള്ളത്.  പോലീസുകാര്‍ ആദ്യം നിയമം പാലിക്കണം.പോലീസിന് ഭീഷണി സേനയ്ക്കുള്ളില്‍ തന്നെയാണ്. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത ഉദ്യോഗസ്ഥരുണ്ട് സേനയില്‍. സേനയില്‍ മാത്രം ജോലി ചെയ്താല്‍ കൂപമണ്ഡൂകങ്ങളായി പോകുമെന്നും സെന്‍ കുമാര്‍ പറഞ്ഞു.   പോലീസ് മേധാവിയായി തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയതായും സെന്‍കുമാര്‍ പ്രതികരിച്ചു.

tp senkumar

NO COMMENTS