അനന്ത്‌നാഗിൽ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി; സ്ത്രീ കൊല്ലപ്പെട്ടു

terrorist caught border ananthnag terrorist attack woman killed kashmir sopor conflict three terrorist killed

ജമ്മു കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രദേശവാസിയായ ഒരു സ്​ത്രീ കൊല്ലപ്പെട്ടു. താഹിറ ബീഗം എന്ന സ്​ത്രീയാണ്​ മരിച്ചത്​.

അനന്ത്​നാഗ്​ ജില്ലയിലെ ദൈൽഗാം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ലഷ്​കറെ ത്വയ്യ്​ബ കമാൻഡർ ഉൾപ്പെടെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സ്​ത്രീ പിന്നീട്​ മരിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ്​ റിപ്പോർട്ട്​.

ananthnag terrorist attack woman killed

NO COMMENTS