കാശ്മീർ ഏറ്റുമുട്ടൽ; ലഷ്‌കറെ കമാൻഡർ ബാഷിർ ലഷ്‌കരി കൊല്ലപ്പെട്ടു

0
24
bashir lashkari

കാശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കറെ തയിബ കമാൻഡർ ബാഷിർ ലഷ്‌കരിയും അസാദ് മാലിക്കുമാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനാണ് ബാഷിർ. എപ്ലസ് കാറ്റഗറിയിലുള്ള ഭീകരനാണ് ബാഷിർ.

ഇതേ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെ പിടിയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ കൊല്ലപ്പെട്ടത്. 17 പ്രദേശവാസികളെ സുരക്ഷിതമായി മാറ്റി.

anantnag-encounter-lashkar commander killed

NO COMMENTS