Advertisement

1962 ലെ ഇന്ത്യയല്ല 2017 ൽ; ചൈനയ്ക്ക് മറുപടിയുമായി അരുൺ ജയ്റ്റ്‌ലി

July 1, 2017
Google News 0 minutes Read
arun-jaitley

ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യൻ പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്‌ലി രംഗത്ത്. 1962 ലെ ഇന്ത് ചൈന യുദ്ധം ഓർമ്മപ്പെടുത്തി ചതൈന കഴിഞ്ഞ ദിവസം നടത്തിയ പരമാർശത്തിന് മറുപടിയുമായാണ് അരുൺ ജയ്റ്റ്‌ലി രംഗത്തെത്തിയിരിക്കുന്നത്.

ചരിത്രം ഓർമ്മിപ്പിക്കാനാണ് ചൈനയുടെ ശ്രമമെങ്കിൽ, 1962 ലെ ഇന്ത്യയും 2017 ലെ ഇന്ത്യയും തമ്മിൽ ഒട്ടേറെ വ്യത്യാസമുണ്ടെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ചരിത്രത്തിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും സിക്കിം സെക്ടറിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആദ്യം സ്വന്തം സൈന്യത്തെ സംഘർഷ സ്ഥലത്തുനിന്ന് പിൻവലിക്കണമെന്നും ചൈന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം അനധികൃത റോഡ് നിർമാണം നടത്തിയത് ചൈനയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

ഭൂട്ടാന്റെ അധീനതയിലുള്ള പ്രദേശത്ത് ചൈന കടന്നുകയറിയതായി ഭൂട്ടാൻ സർക്കാർതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിർത്തിയിലെ റോഡ് നിർമ്മാണത്തെ പരാമർസിച്ച് ജയ്റ്റ്‌ലി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here