കള്ളപ്പണം വെളുപ്പിക്കൽ; ആറ് ബാങ്കുകൾക്കെതിരെ സിബിഐ കേസ്

Govt seeks to limit cash transactions at Rs2 lakh CBI takes case against six cooperative banks on black money charges

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് സഹകരണ ബാങ്കുകൾക്കെതിരെ സി.ബി.ഐ കേസ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം, ചാത്തന്നൂർ, പന്മന സഹകരണ ബാങ്കുകൾക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആരോപണവിധേയമായ ബാങ്കുകളുടെ സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.

നോട്ട് അസാധുവാക്കൽ സമയത്ത് ആർ.ബി.ഐ ഏർപ്പെടുത്തിയ പരിധികൾ ലംഘിച്ച് കോടികൾ നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ബാങ്കുകൾ ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബാങ്ക് രേഖകളിലും കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

CBI takes case against six cooperative banks on black money charges

NO COMMENTS