ഡിഎംആർസി കോഴിക്കോട് ഓഫീസ് അടച്ച് പൂട്ടി

DMRC kozhikode office shut down

ഡിഎംആർസി കോഴിക്കോട് ഓഫീസ് അടച്ച് പൂട്ടി. ഡി.​എം.​ആ​ർ.​സി​യെ ഏ​ൽ​പി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഭാ​വി​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോഴിക്കോട്ടെ ഹൈലൈറ്റ് ബി​സി​ന​സ്​ പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒാ​ഫി​സ്​ വെ​ള്ളി​യാ​ഴ്​​ച പൂ​ട്ടി​യ​ത്.

കോ​ഴി​ക്കോ​ട്​ ലൈ​റ്റ്​ മെ​ട്രോ, നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​ക്കോ​ട്​ റെ​യി​ൽ​വേ ലൈ​ൻ സ​ർ​വേ, ത​ല​ശ്ശേ​രി-​മൈ​സൂ​ർ റെ​യി​ൽ​വേ ലൈ​ൻ സാ​ധ്യ​ത പ​ഠ​നം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു  ഡി.​എം.​ആ​ർ.​സി​യെ പ്ര​ധാ​ന​മാ​യും ഏ​ൽ​പി​ച്ച​ത്. പ​ന്നി​യ​ങ്ക​ര മേ​ൽ​പാ​ല​ത്തി​​െൻറ നി​ർ​മാ​ണ​മാ​യി​രു​ന്നു ഡി.​എം.​ആ​ർ.​സി അ​വ​സാ​ന​മാ​യി ഏ​റ്റെ​ടു​ത്ത​ത്. ഇ​ത്​ മാ​തൃ​കാ​പ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ബാ​ക്കി 10 കോ​ടി സ​ർ​ക്കാ​റി​ന്​ തി​രി​ച്ചു​ ന​ൽ​കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ലൈ​റ്റ്​  മെട്രോയുടെ തു​ട​ർ നടപടികളൊന്നും ഇതുവരെ സർക്കാരിന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.

ഡെ​പ്യൂ​ട്ടി ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ, എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ, ര​ണ്ട്​ ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ, മൂ​ന്ന്​ ഒാ​ഫി​സ്​ സ്​​റ്റാ​ഫ്​ എ​ന്നി​വ​ര​ട​ക്കം ഏ​ഴു പേ​രാ​ണ്​ ഇ​വി​ടെ ജോലിക്കുണ്ടായിരുന്നത്. ഇ​തി​ൽ മൂ​ന്നു പേ​രു​ടെ സ​ർ​വി​സ്​ അ​വ​സാ​നി​ച്ചു. ര​ണ്ടു പേ​ർ കൊ​ച്ചി മെ​ട്രോ​യി​ലേ​ക്ക്​ മാ​റും. മ​റ്റു​ ര​ണ്ടു​പേ​ർ റെ​യി​ൽ​വേ സ്​​റ്റാ​ഫു​ക​ളാ​ണ്.

DMRC kozhikode office shut down

NO COMMENTS