പനിബാധിച്ചവരെ വീട്ടിൽ ചികിത്സിയ്ക്കുമ്പോൾ ശ്രദ്ധിക്കുക

fever

പനിബാധിച്ചവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതിനാൽ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് കിടത്തി ചികിത്സിയ്ക്കാൻ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രം നിർദ്ദേശം നൽകുന്നത്.

അതേസമയം ഡെങ്കിപ്പനി ബാധിച്ച രോഗികളെ വീട്ടിൽ ചികിത്സിക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

വീട്ടിൽ വച്ച് ചികിത്സിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ 

  • രോഗികൾ നിർബന്ധമായും വിശ്രമിക്കുകയും ധാരാളം വെള്ളം കുടിയ്ക്കുകയും പോഷക ഗുണമുള്ള ആഹാരം കഴിക്കുകയും ചെയ്യുക
  • അവസരം കിട്ടുമ്പോഴെല്ലാം ഓറൽ റീഹൈഡ്രേഷൻ സാൾട്ട് (ഒആർഎസ്) നൽകുക. സാധാരണയായി വയറിളക്കം ചികിത്സിക്കുന്നതിനായാണ് ഒആർഎസ് ഉപയോഗിക്കുന്നത്.
  • രോഗിയ്ക്ക്‌ പഴച്ചാറുകൾ നൽകുന്നതും നല്ലതാണ്
  • ഏറ്റവും പ്രധാനപ്പെട്ട കാര്യം അപകടസൂചനകൾ ശ്രദ്ധിക്കുകയും ഒന്നോ അതിൽ കൂടുതൽ സൂചനകൾ കാണുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും വേണം

NO COMMENTS