ജിഎസ്ടി നിലവിൽ വന്നു

GST launched

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി നിലവിൽ വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്​ട്രപതി പ്രണബ്​ മുഖർജിയും സംയുക്​തമായാണ്​
പാർലമെന്റിന്റെ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ജി.എസ്​.ടിയുടെ പ്രഖ്യാപനം നടത്തിയത്​. രാജ്യത്തെ വിവിധ നികുതികൾ എകീകരിച്ച്​ ഇനി ഒറ്റ നികുതി മാത്രമാണ്​ നിലവിലുണ്ടാകുക.

70 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​ഷ്​​ക​ര​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ പാ​ർ​ലമെൻ​റ്​ മ​ന്ദി​ര​ത്തെ ദീ​പ​പ്ര​ഭ​യി​ൽ മു​ക്കി​യ ആ​ഘോ​ഷ​മാ​യി മാ​റ്റി​ക്കൊ​ണ്ടാ​ണ്, പു​തി​യ നി​കു​തി​ഘ​ട​ന നടപ്പാക്കുന്നതിന്റെ ച​ട​ങ്ങ്​ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ ച​ട​ങ്ങി​നെ ന​യി​ച്ച​ത്.

GST launched

NO COMMENTS