ജിഎസ്ടി; മാരുതി കാറുകളുടെ വില കുറച്ചു

ചരക്ക് സേവന നികുതി(ജിഎസ്ടി)യുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന്റെ ഭാഗമായി പ്രമുഖ വാഹന നിർമാതാക്കളായ മാരുതി, കാറുകളുടെ വില കുറച്ചു. മാരുതിയുടെ വിവിധ മോഡലുകൾക്ക് മൂന്ന് ശതമാനം വരെ കുറവാണ് വിലയിൽ വരുത്തിയിരിക്കുന്നത്.

ജിഎസ്ടി മൂലം ലഭ്യമാകുന്ന നേട്ടം മുഴുവൻ ഉപഭോക്താകൾക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മാരുതി അറിയിച്ചു.

അതേസമയം മാരുതിയുടെ ചില മോഡലുകളുടെ വില ഉയർത്തിയിട്ടുണ്ട്. സിയാസ്, എർട്ടിഗ എന്നീ മോഡലുകളുടെ വിലയാണ് ഉയരുക. ഹൈബ്രിഡ് മോഡലുകൾക്ക് നൽകിയിരുന്ന നികുതി ഇളവ് ജിഎസ്ടി വരുന്നതോടെ ഇല്ലാതാകും. ഇതാണ് പല മോഡലുകളുടെയും വില വർദ്ധിക്കാൻ കാരണം.

GST: Maruti cuts prices of select vehicles by up to 3%

 

NO COMMENTS