രാജ്യത്തെ ഏറ്റവും ഉയരമുള്ള എടിസി ടവറുമായി ഡൽഹി വിമാനത്താവളം

indias highest ATC tower at delhi airport

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവർ ഡൽഹി വിമാനത്താവളത്തിൽ ഒരുങ്ങുന്നു. എടിസി ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. 101.9 മീറ്റർ ഉയരമുള്ള ടവർ പരിശോധനകൾക്കായി വിമാനത്താവള അധികൃതർ എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഉടൻ കൈമാറും.

പുതിയ ടവറിന് 21 കൺട്രോളർ പോയിന്റുകളും 360 ഡിഗ്രി ദൃശ്യങ്ങൾ ലഭ്യമായ വിഷ്വൽ കൺട്രോൾ റൂമും 12 ഗ്രൗണ്ട് കൺട്രോളേഴ്‌സുമുണ്ട്. 350 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ചിരിക്കുന്ന ടവർ ലോകത്തിലെ തന്നെ ഏഴാമത്തെ വലിയ എടിസി ടവറാണ്.

ഡൽഹിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണ് പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ. പുതിയ ടവർ നിലവിൽ വരുന്നതോടെ വിമാനത്താവളത്തിന്റെ 360 ഡിഗ്രി ദൃശ്യങ്ങളും ട്രാഫിക് കൺട്രോളർക്ക് ദൃശ്യമാകും. ഇതിന് പുറമേ ടവറിന്റെ വിസ്തൃതി വർദ്ധിക്കുന്നതോടെ കൂടുതൽ ജീവനക്കാരെ ഉൾക്കൊള്ളാനും ഇത് വഴി ജോലി ഭാരം കുറയ്ക്കാനും സാധിക്കും.

indias highest ATC tower at delhi airport

NO COMMENTS