കാവ്യയുടെ ലക്ഷ്യയിൽ റെയ്ഡ്

kavya lakshya

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാമധാവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസിലായിരുന്നു പരിശോധന.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചവരെ പോലീസ് പരിശോധന നടത്തി.

നടിയ ആക്രമിച്ച കേസിന്റെ പേരിൽ ദിലീപിനെ ബ്ലാക്‌മെയിൽ ചെയ്ത് ജയിലിൽനിന്ന് പ്രതി സുനിൽകുമാർ എഴുതിയ കത്തിൽ പറയുന്ന കാക്കനാട്ടെ ഷോപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ലക്ഷ്യയിൽ പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തിൽ രണ്ടിടത്ത് പരാമർശമുണ്ട്.

NO COMMENTS