പി എസ് സി പരീക്ഷയ്ക്കിടെ ബാഗുകൾ മോഷണം പോയി

engineering entran medical entrance list to be published before 15th

പി എസ് സി പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥികളുടെ ബാഗ് മോഷണം പോയി. കൊല്ലം ജില്ലയിൽ ഇന്ന് നടന്ന എൽഡിസി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വനിതാ ഉദ്യോഗാർത്ഥികളുടെ ബാഗുകളാണ് മോഷണം പോയത്.

തേവള്ളി മോഡൽ ബോയ്‌സ് സ്‌കൂളിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് ബാഗ് മോഷണം പോയത് അറിയുന്നത്. പണവും മൊബൈലുമുൾപ്പെടെയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.

NO COMMENTS