മദ്യനയം ഇന്ന് മുതൽ നിലവിൽ വരും; 62 ബാറുകൾക്ക് ലൈസൻസ്

left govt new liquor policy launched today roadside beverage shop ban sc dismissed kerala plea

പുതിയ മദ്യനയം ഇന്ന് നിലവിൽവരും. ശനിയാഴ്ച ഒന്നാം തീയതിയായതിനാൽ മദ്യശാലകൾ ഞായറാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങും.
മുമ്പ് പൂട്ടിയ ബാറുകളിൽ 62 എണ്ണത്തിന് ഇതിനോടകം പ്രവർത്തനാനുമതി നൽകി. ബാക്കി അപേക്ഷകർക്ക് വരും ദിവസങ്ങളിൽ ലൈസൻസ് നല്കും.

എറണാകുളം ജില്ലയിലാണ് കൂടുതൽ ലൈസൻസ് അനുവദിച്ചത്. തിരുവനന്തപുരം തൊട്ടുപിന്നിൽ. ഇതോടൊപ്പം ഒട്ടേറെ ബിയർ വൈൻ പാർലറുകൾക്കും പ്രവർത്തനാനുമതി നൽകി.

left govt new liquor policy launched today

NO COMMENTS