മൂന്നാർ വിഷയം; സർക്കാർ നിർദ്ദേശം ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി

0
10
PINARAYI VIJAYAN

സർക്കാർ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്ന് മൂന്നാർ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ റവന്യു ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നുവെന്നും ഇതേ സംബന്ധിച്ച് എൽഡിഎഫ് പരാതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി മുഖ്യമന്ത്രി യോഗത്തിൽ വായിച്ചു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും സിപിഐ പ്രാദേശിക നേതാക്കളും യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.

മന്ത്രി എം എം മണി, എസ് രാജേന്ദ്രൻ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. റവന്യു വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയും ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ്കലക്ടറും പങ്കെടുക്കുന്നു.

NO COMMENTS