മൂന്നാർ യോഗം ഇന്ന്

munnar meeting today

മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യു സെക്രട്ടറി വിളിച്ച യോഗത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുക്കില്ല. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാതെ മന്ത്രി കോട്ടയത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള യോഗത്തിൽ പങ്കെടുക്കുകയാണ്. ഇന്ന് 11 മണിക്കാണ് മൂന്നാർ വിഷയത്തിൽ റവന്യു സെക്രട്ടറി വിളിച്ചു ചേർത്ത യോഗം.

മൂന്നാർ വിഷയത്തിൽ ഉന്നത തലയോഗം വിളിക്കേണ്ടതില്ലെന്നു കാട്ടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയ്ക്ക് കത്തു നൽകിയിരുന്നു. കൈയ്യേറ്റക്കാരന്റെ പരാതിയിൽ യോഗം വിളിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

 

munnar meeting today

NO COMMENTS