ന്യൂയോർക്കിൽ ആശുപത്രിയിൽ വെടിവെപ്പ്; അഞ്ച് പേരുടെ നില ഗുരുതരം

newyork hospital firing

ന്യൂയോർക്കിലെ ആശുപത്രിയിലുണ്ടായ വെടിവെപ്പിൽ ഡോക്ടർ കൊല്ലപ്പെട്ടു. സംബവത്തിൽ ആറുപേർക്ക് പരിക്കേറ്റു.

ന്യുയോർക്കിലെ ബ്രോൺസ് ലെബനൻ ഹോസ്പിറ്റലിൽ വെള്ളിയാഴ്ചയാണ് വെടി വെപ്പുണ്ടായത്. കൈത്തോക്കുമായി ആശുപത്രി കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകടന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ആശുപത്രിയിലെ ഡോക്ടർമാരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് ഡോക്ടർമാരടക്കം ആറു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പോലീസ് പറഞ്ഞു. വെടിവെപ്പിനു ശേഷം അക്രമി സ്വയം വെടിവെച്ചു മരിച്ചു.

newyork hospital firing

NO COMMENTS