പൃഥ്വിരാജ് ഓഗസ്റ്റ് സിനിമ വിട്ടു

will not act in misogynic films says Prithvi raj

നടൻ പൃഥ്വിരാജ് സുകുമാരൻ നിർമ്മാണ വിതരണ കമ്പനിയായ ഓഗസ്റ്റ് സിനിമ വിട്ടു. എന്നും കമ്പനിയുടെ ഭാഗമാകാൻ പറ്റില്ലെന്നും ഒറ്റയ്ക്ക് യാത്ര തുടരാൻ സമയമായെന്നും തന്റെ ഫേസ്ബുക്ക് പേജിൽ താരം കുറിച്ചു.

കലാമൂല്യമുള്ള ചിത്രങ്ങൾക്ക് ഒപ്പമുണ്ടായ പങ്കാളികൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് പൃഥ്വിയുടെ പോസ്റ്റ്. ഷാജി നടേശനും സന്തോഷ് ശിവനും ആര്യയ്ക്കും ആശംസകൾ. കമ്പനിയുടെ അഭ്യുതയകാംഷിയായി തുടരും. അവസാനം എപ്പോഴും ഒരു തുടക്കം കടിയാണെന്നും പൃഥ്വി.

2011ലാണ് ഓഗസ്റ്റ് സിനിയുടെ തുടക്കം. സന്തോഷ് ശിവന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ഉറുമിയാണ് ബാനറിന്റെ തുടക്കം. തുടർന്ന് ഇന്ത്യൻ റുപ്പി, കടൽ കടന്നൊരു മാത്തുക്കുട്ടി, സപ്തമശ്രീ തസ്‌കരഃ, ഡബിൾ ബാരൽ, ഡാർവിന്റെ പരിണാമം, അനുരാഗ കരിക്കിൻ വെള്ളം, ഗ്രേറ്റ് ഫാദർ എന്നിവയാണ് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ.

NO COMMENTS