യുവതിയ്ക്ക് നേരെ പീഡന ശ്രമം; ഒരാൾ അറസ്റ്റിൽ

arrest kathirur manoj murder case action against police parappanangadi murder case husband arrested

യുവതിയ്ക്ക് നേരെ പീഡന ശ്രമം. ചങ്ങനാശ്ശേരിയിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

മോർക്കുളങ്ങര തൈപ്പറമ്പിൽ വിനീഷി(26)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുയായിരുന്നു. പട്ടിക ജാതിക്കാർക്ക് നേരെയുള്ള അതിക്രമം, ബലാത്സംഗം, ഭവനഭേദനം, എന്നീ വകുപ്പൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

NO COMMENTS