കന്നുകാലി കശാപ്പ്: കർണാടകവും കേരളത്തിനൊപ്പം

illegal slaughtery houses shut down center produced slaughter ban breaking law
  • മുഖ്യമന്ത്രിക്ക് സിദ്ധാരാമയ്യയുടെ മറുപടി
  • കർണാടകവും കേരളത്തിനൊപ്പം

കന്നുകാലി കശാപ്പ് ഫലത്തിൽ നിരോധിക്കുന്ന പുതിയ ചട്ടങ്ങൾ പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് കർണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ പ്രശ്‌നം സംബന്ധിച്ച് കേരള മുഖ്യമന്ത്രി അയച്ച കത്തിനുളള മറുപടിയിലാണ് സിദ്ധാരാമയ്യ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനങ്ങളോട് ആലോചിക്കാതെ കൊണ്ടുവന്ന ചട്ടം ഫെഡറലിസത്തിൻറെ വേരറുക്കുന്നതാണെന്ന് സിദ്ധാരാമയ്യ പറഞ്ഞു. ഇത്തരത്തിൽ ചട്ടങ്ങൾ കൊണ്ടുവരുന്നതിന് മുൻപ് സംസ്ഥാനങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. കർഷകരുടെയും സമൂഹത്തിൻറെ ആകെയും താല്പര്യം പരിഗണിച്ച് പുതിയ ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് കർണാടകത്തിൻറെ നിലപാട്.

ജനങ്ങളുടെ ഭക്ഷണാവശ്യത്തെയും തൊഴിലിനേയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സാധാരണക്കാർക്കും പാവങ്ങൾക്കും പ്രോട്ടീൻ ലഭിക്കുന്നത് പ്രധാനമായും മാട്ടിറച്ചിയിൽനിന്നാണെന്ന് സിദ്ധാരാമയ്യ ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി കച്ചവടം നടത്താനുളള ഭരണഘടനാ അവകാശത്തെപോലും ഹനിക്കുന്നതാണ് ചട്ടങ്ങളെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS