പച്ചക്കറി വില കുതിക്കുന്നു

vegetable price hiked vegetable price hike

കേരളത്തിൽ പച്ചക്കറി വവിലയിൽ വൻ വർധനവ്. ഉരുളക്കിഴങ്ങിനും, സവാളയ്ക്കുമൊഴികെ ബാക്കി എല്ലാ പച്ചക്കറികൾക്കും വില കൂടുതലാണ്. ഉരുളക്കിഴങ്ങിന് 15 രൂപയും, സവാളയ്ക്ക് 11.50 രൂപയുമാണ് വില.

ചെറിയുള്ളി കിലോയ്ക്ക് 130 രൂപയാണ്. തക്കാളിക്ക് കിലോ 40 മുതൽ 60 രൂപയാണ് വില. കാരറ്റിന് 70 രൂപയും, പച്ചമുളകിന് 50 രൂപയും, വെണ്ടക്കയ്ക്ക് 40 രൂപയുമാണ് മാർക്കറ്റിലെ മൊത്തവില. ചില്ലറ വിപണിയിൽ വില ഇതിലും കൂടും. ചേനയ്ക്ക് 50 രൂപയും, പയറിന് 50 രൂപ മുതൽ 80 രൂപ വരെയുമാണ് എത്തി നിൽക്കുന്നത്.

ജൂൺ 26 മുതലാണ് വിലയിൽ വർധനവ് തുടങ്ങിയത്. വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യതയെന്നാണ് കച്ചവടക്കാർ പറയുന്നു.

vegetable price hike

NO COMMENTS