പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ബിജെപി നേതാവ് അറസ്റ്റിൽ

പശുവിറച്ചി കടത്തിയെന്നാരോപിച്ച് ജാർഖണ്ഡിൽ ഒരാളെ അടിച്ചുകൊന്ന സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാംഗഡിലെ പ്രാദേശിക ബിജെപി നേതാവ് നിത്യാനന്ദ് മഹതോ ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ചയാണ് പശുവിറച്ചി കൈവശം വച്ചുവെന്നാരോപിച്ച് മുഹമ്മദ് അലിമുദീൻ എന്ന അഗ്‌സർ അൻസാരിയുടെ വാഹനം ജാർഖണ്ഡ് ഗ്രാമത്തിന് സമീപം 30ഓളം പേർ തടഞ്ഞത്. വാലിൽ നാല് ചാക്കുകളിലായി പശുവിറച്ചി ഇറച്ചി ഉണ്ടെന്നാരോപിച്ച് ഇയാളെ വാഹനത്തിൽനിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയും വാഹനത്തിന് തീ ഇടുകയുമായിരുന്നു. അരമണിക്കൂറിന് ശേഷമാണ് പോലീസ് എത്തി ഇയാളെ ആശുപത്രിയിലെത്തിച്ചത്. ജീവൻ രക്ഷിക്കാനായില്ല.

ഗോ സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നതും മനുഷ്യരെ കൊല്ലുന്നതും അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും കൊലപാതകം നടന്നത്.

NO COMMENTS