നടിയെ ആക്രമിച്ച കേസ്; ഫെനിയുടെ മൊഴി ഇന്നെടുക്കും

feni

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ അഭിഭാഷകനായ ഫെനി ബാലക്യഷ്ണന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബില്‍ എത്താനാണ് ഫെനിയോട്  ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ താരം ഫെനിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. മുഖ്യപ്രതി സുനില്‍ കുമാറിന് കീഴടങ്ങാന്‍ നിയമസഹായം തേടി രണ്ടു പേര്‍ സമീപിച്ചിരുന്നെന്നും അവര്‍ ഒരു മാഡത്തെക്കുറിച്ച് പറഞ്ഞെന്നും ഫെനി പറഞ്ഞിരുന്നതായാണ് ദിലീപിന്റെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇന്ന് ഫെനിയുടെ മൊഴി എടുക്കുന്നത്.

Feni balakrishnan, dileep

NO COMMENTS