മത്സ്യകർഷക അദാലത്ത് ജൂലൈ 10 ന്

adalat

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സ്യകർഷക അദാലത്തും അവാർഡ് ദാനവും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ജൂലൈ 10ന് രാവിലെ 11ന് ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ തുടങ്ങിയവർ സംബന്ധിക്കും.

അലങ്കാര മത്സ്യകൃഷി നിരോധനം സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശങ്ങൾ കർഷക വിരുദ്ധമാണെന്നും അത് സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മത്സ്യകർഷക അദാലത്തിൽ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, തൊഴിൽ പ്രശ്‌നങ്ങൾ തുടങ്ങിയ വിവിധങ്ങളായ പരാതികൾക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS