കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വെള്ളത്തിൽ ചത്ത എലി

0
18
govt beach hospital kozhikkode

പനി തുടർക്കഥയാകുന്ന കേരളത്തിൽ ആശുപത്രികളും വൃത്തി ഹീനമായ നിലയിൽ. എച്ച് 1 എൻ 1 , ഡെങ്കിപനി എന്നിവയ്ക്ക് ചികിത്സ തേടി എത്തിയ രോഗികളുള്ള കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ വെളളത്തിൽ നിന്ന് ലഭിച്ചത് എലിയുടെ മാംസവും രോമവും. ഡെങ്കിപ്പനി ബാധിതരായ 30 പേരെ പ്രവേശിപ്പിച്ച ഇരുപത്തിനാലാം വാർഡിലെ പൈപ്പിൽ നിന്നുമെടുത്ത വെളളത്തിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് പരാതി.

ഇതേ വാർഡിൽ എച്ച് 1 എൻ 1 ബാധിച്ച രണ്ടു കുട്ടികൾ ചികിത്സയിൽ കഴിയുന്നുണ്ട്. പനി ബാധിച്ച കുട്ടിയെ കുളിപ്പിക്കാനായി പൈപ്പിൽ നിന്ന് ബക്കറ്റിൽ വെള്ളം എടുത്തപ്പോഴാണ് ചത്ത എലിയുടെ അവശിഷ്ടം കിട്ടിയത്.

ബീച്ച് ആശുപത്രിയിലെ സംഭവം അപമാനകരമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അടിയന്തര റിപ്പോർട്ട് തേടി ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഷൈലജ പറഞ്ഞു.

NO COMMENTS