ജി എസ് ടി; ആശങ്കയിൽ ഹോട്ടലുടമകൾ

GST bill gst registration GST 30 percent loss in trade

ഇന്ത്യയിൽ നടപ്പിലായ ജി എസ് ടി, സാമ്പത്തികമായും സാമൂഹികമായും വലിയ തോതിൽ പ്രതിഫലിക്കുന്നതിന്റെ വാർത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ചെറുകിട, ഇടത്തരം ഹോട്ടലുടമകളുടെ ആശങ്കകൾ മാറിയിട്ടില്ല. ഹോട്ടൽ ഭക്ഷണത്തിന് ജി.എസ്.ടി. ഏർപ്പെടുത്തുന്നത് ജനങ്ങളെ ഹോട്ടലുകളിൽ നിന്നകറ്റുമോയെന്ന് അവർ സംശയിക്കുന്നു.

കേരളത്തിൽ മിക്ക ഹോട്ടലുകളും ജി.എസ്.ടിയിലേക്ക് ഇനിയും മാറിയിട്ടില്ല. കമ്പ്യൂട്ടറൈസ്ഡ് ബില്ലിങ് സംവിധാനമുള്ളവർ പുതുക്കിയ നികുതിയോട് കൂടിയാണ് നിരക്കുകൾ ഈടാക്കുന്നതെങ്കിലും ചെറുകിട ഹോട്ടലുകൾ നികുതി ഈടാക്കി തുടങ്ങിയിട്ടില്ല.

നികുതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഹോട്ടൽ മേഖലയിൽ ഇപ്പോഴും തുടരുകയാണ്. ജി.എസ്.ടി പ്രാബല്യത്തിലായതോടെ ഭക്ഷണ സാധനങ്ങൾക്ക് വില കൂടുമെന്നാണ് വിലയിരുത്തൽ. ഇത് ഹോട്ടലുകളിലെ നിലവിലെ കച്ചവടത്തെ ബാധിക്കുെമന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

NO COMMENTS