ആധാറും പാനും ലിങ്ക് ചെയ്തില്ലേ? ഈ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതി!

link

ആ​ധാ​റും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കാ​ൻ അ​പേ​ക്ഷാ​ഫോം ആ​ദാ​യ നി​കു​തി വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി. ഒാ​ൺ​ലൈ​ൻ, എ​സ്.​എം.​എ​സ്​  സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ പു​റ​മെ​യാ​ണി​ത് ഈ ഒ​രു പേ​ജു​ള്ള അപേക്ഷാ ഫോറം.

പാ​ൻ ന​മ്പ​ർ ,ആ​ധാ​ർ ന​മ്പ​ർ, പാ​ൻ കാ​ർ​ഡി​ലെ​യും ആ​ധാ​റി​ലെ​യും പേ​രു​ക​ൾ, അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ആ​ധാ​ർ ന​മ്പ​ർ മ​റ്റൊ​രു പാ​ൻ കാ​ർ​ഡ്​ ബ​ന്ധി​പ്പി​ക്കാ​നാ​യി ന​ൽ​കി​യി​ട്ടി​െ​ല്ല​ന്ന ഒപ്പോ​ടു​കൂ​ടി​യ പ്ര​സ്​​താ​വ​ന ,അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യ​ത​ല്ലാ​തെ ര​ണ്ടാ​മ​തൊ​രു പാ​ൻ കാ​ർ​ഡ്​ ഇ​ല്ലെ​ന്ന ഒ​പ്പോ​ടു​കൂ​ടി​യ മ​റ്റൊ​രു പ്ര​സ്​​താ​വ​ന. ഇത്രയുമാണ് ഈ അപേക്ഷ ഫോമില്‍ പൂരിപ്പിച്ച് നല്‍കേണ്ടത്.

ആ​ധാ​ർ, പാ​ൻ ന​ൽ​കു​ന്ന ഏ​ജ​ൻ​സി​ക​ൾ​ വ്യ​വ​സ്​​ഥ​ക​ൾ ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ പി​ഴ ചു​മ​ത്തു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്​ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപേക്ഷാ ഫോമിന് പുറമെ  www.incometaxindiaefiling.gov.in എ​ന്ന വെ​ബ​സൈ​റ്റ്​ വ​ഴി​യോ 567678 അ​ല്ലെ​ങ്കി​ൽ 56161 എ​ന്നീ ന​മ്പ​റു​ക​ളി​ൽ എ​സ്.​എം.​എ​സ്​ അ​യ​ച്ചോ  ആ​ധാ​റും പാ​നും ബ​ന്ധി​പ്പി​ക്കാം.

NO COMMENTS