പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ന്യായീകരിച്ച് അമിത് ഷാ

amit-shah

പശുവിറച്ചിയുടെ പേരിൽ കൊലപാതകം നടത്തുന്നതിനെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ജനക്കൂട്ടം സ്വയം വിചാരണ നടത്തി മനുഷ്യരെ കൊല്ലുന്നത് ഇതാദ്യമല്ലെന്ന് അമിത് ഷാ പറഞ്ഞു. 2011, 2012, 2013 കാലങ്ങളിലും ഉണ്ടായിരുന്നുവെന്നും അന്നൊന്നും ആരും ചോദ്യം ചെയ്ത് കണ്ടില്ലെന്നും അമിത് ഷാ.

ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജനക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്നതിനെ എതിർത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് ന്യായീകരണവുമായി ബിജെപി അധ്യക്ഷൻ രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS