കായംകുളത്ത് റെയില്‍പാളത്തില്‍ സിഗ്നല്‍പ്പെട്ടി; അന്വേഷണം തുടങ്ങി

train hind app launches

കായംകുളത്ത് റെയില്‍വേ പാളത്തില്‍ സിഗ്നല്‍പ്പെട്ടി വച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. എണ്‍പത് കിലോയോളം ഭാരമുള്ള സിഗ്നല്‍പ്പെട്ടിയാണ് പാളത്തില്‍ വച്ചത്. ചെന്നൈ എക്സ്പ്രസ് കടന്നുപോയ പാളത്തിലാണ് സിഗ്നല്‍പ്പെട്ടി വച്ചിരുന്നത്. വന്‍ ശബ്ദത്തോടെ തീവണ്ടി തട്ടി പെട്ടി പൊട്ടിച്ചിതറിയതോടെ ലോക്കോ പൈലറ്റ് വണ്ടി നിറുത്തുകയായിരുന്നു. റെയില്‍വേ സംരക്ഷണ സേന സംഘം ഇവിടെയെത്തി. പാളത്തിനരികിലെ സിഗ്നല്‍ ബോക്സാണ് ഇളക്കി വച്ചിരുന്നത്.

NO COMMENTS