ട്രയിനിൽ എക്കണോമി എ സി കോച്ചുകൾ വരുന്നു

AC_Coach_in_Indian_Train

ട്രയിനിൽ കുറഞ്ഞ ചെലവിൽ ഇനി എ സി കോച്ചുകളിൽ യാത്ര ചെയ്യാം. ലോക്കൽ ട്രയിനുകൾ ഒഴികെ മറ്റ് എസി കോച്ചുകളുള്ള എല്ലാ ട്രയിനുകളിലും മൂന്ന് വീതം എക്കോണമി എ സി കോച്ചുകൾ കൂട്ടിച്ചേർക്കാനാണ് റെയിൽ വെ ഒരുങ്ങുന്നത്.

നിലവിൽ ഏറ്റവും കുറഞ്ഞ ചെലവിൽ തേർഡ് എസി കോച്ചിലാണ് യാത്ര ചെയ്യാവുന്നത്. എന്നാൽ വരാനിരിക്കുന്ന എക്കണോമി എ സി കോച്ചിലെ യാത്രയ്ക്ക് തേർഡ് എ സി യാത്രയേക്കാൾ ചെലവ് കുറവായിരിക്കും.

മുഴുവൻ ശീതീകരിച്ച ട്രയിനുകളിൽ കൂടുതൽ എക്കണോമി കോച്ചുകൾ ഉൾപ്പെടുത്തും. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാമെന്നാണ് റെയിൽ വെ പ്രതീക്ഷിക്കുന്നത്.

NO COMMENTS