മകൾ ആത്മഹത്യ ചെയ്തു; മനംനൊന്ത് അച്ഛൻ ട്രയിനിന് മുന്നിൽ ജീവനൊടുക്കി

train accident

മകൾ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് പിതാവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാറ്ററിംഗ് സർവ്വീസ് ഏജന്റായ മുത്തുകൃഷ്ണ നായിഡു (60) ആണ് മകൾ മഞ്ജുള (26)യുടെ മരണത്തിൽ മനംനൊന്ത് ട്രയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന് ശേഷം മുത്തുകൃഷ്ണന്റെ നിർബന്ധത്തെ തുടർന്നാണ് മഞ്ജുള മറ്റൊരു വിവാഹത്തിന് തയ്യാറായത്. എന്നാൽ ആ ജീവിതവും പരാജയപ്പെട്ടതോടെയാണ് മഞ്ജുള ആത്മഹത്യ ചെയ്തത്.

മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ട ഞെട്ടലിൽ പുറത്തേക്ക് ഓടിയ മുത്തുകൃഷ്ണ സമീപത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തുകയും പാഞ്ഞുവരികയായിരുന്ന ട്രയിനിന് മുന്നിൽ ചാടുകയുമായിരുന്നു. മകളെ വിവാഹത്തിന് നിർബന്ധിച്ചത് താനാണെന്നും അത് അവളുടെ മരണത്തിന് ഇടയാക്കിയതിലുള്ള വിഷമവുമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

NO COMMENTS