വിരമിച്ചിട്ടും ‘സേവനം’; വില്ലേജ്മാനെ വിജിലന്‍സ് പിടികൂടി

arrest

രണ്ട് വര്‍ഷം മുമ്പ് വിരമിച്ചിട്ടും ജോലിയില്‍ തുടര്‍ന്ന വില്ലേജ് മാനെ വിജിന്‍സ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി വില്ലേജ് ഓഫീസിലാണ് സംഭവം. സുരേന്ദ്രന്‍ എന്ന ആളാണ് പിടിയിലായത്. 2014ലാണ് സുരേന്ദ്രന്‍ വിരമിച്ചത്. എന്നാല്‍ ഇപ്പോളും ഓഫീസില്‍ ഇയാള്‍ക്ക് കസേരയുണ്ട്. പോക്കുവരവ് ചെയ്ത് കൊടുത്തിരുന്നത് ഇപ്പോഴും ഇയാളാണ്. ഇയാള്‍ ജോലിയില്‍ സഹായിക്കുകയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

NO COMMENTS