തേർഡ് എസിയേക്കാൾ കുറഞ്ഞ ചെലവിൽ എസി യാത്ര ഒരുക്കി റെയിൽവേ

train derailed at ernakulam

തേ​ർ​ഡ്​ എ.​സി നി​ര​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ എ.​സി ട്രെ​യി​ൻ യാ​ത്ര​ക്ക് സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ.​  ഇ​ക്കോ​ണ​മി എ.​സി കോ​ച്ചു​ക​ളൊരുക്കിയാണ് റെയിൽവേ സാധാരണക്കാരുടെ യാത്ര തണുപ്പിക്കുന്നത്. മു​ഴു​വ​ൻ കോ​ച്ചു​ക​ളും ശീ​തീ​ക​രി​ച്ച പു​തി​യ ട്രെ​യി​നു​ക​ളി​ലാ​ണ്​ പു​തി​യ ക്ലാ​സ്​ യാ​ത്ര ഒ​രു​ക്കു​ന്ന​ത്. പു​തു​താ​യി സ​ര്‍വി​സ് ആ​രം​ഭി​ച്ച ഹം​സ​ഫ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ തേ​ര്‍ഡ് എ.​സി കോ​ച്ചു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.

നി​ല​വി​ലു​ള്ള ഫ​സ്​​റ്റ്​ എ.​സി, സെ​ക്ക​ന്‍ഡ് എ.​സി, തേ​ര്‍ഡ് എ.​സി എ​ന്നി​വ​ക്കൊ​പ്പം തേ​ര്‍ഡ് എ.​സി ഇ​ക്കോ​ണ​മി എ​ന്ന പേ​രി​ലാ​ണ് പുതിയ  കോ​ച്ചു​ക​ള്‍ വ​രു​ന്ന​ത്. കോ​ച്ചു​ക​ൾ​ക്ക്​ ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ലു​കളാണ് ഉണ്ടാകുക. ​താ​പ​നി​ല ശ​രാ​ശ​രി 24–25 ഡി​ഗ്രി​ ആയിരിക്കും.  തു​ട​ക്ക​ത്തി​ല്‍ ചി​ല റൂ​ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ​െച​ല​വ് കു​റ​ഞ്ഞ എ.​സി കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​േ​ളാ​ടി​ക്കു​ക.

NO COMMENTS