നടിയെ ആക്രമിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്

georgettans pooram

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. ജോർജ്ജേട്ടൻസ് പൂരം എന്ന സിനിമയിലെ അണിയറ പ്രവർത്തകരെ പോലീസ് ഇന്ന് ചോദ്യ ചെയ്യുമെന്നാണ് സൂചന. പൾസർ സുനി ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഇവിടെ എത്തിയതിനെ സംബന്ധിച്ച കൂടുതൽ വ്യക്തതകൾക്ക് വേണ്ടിയാണ് ഇവരെ പോലീസ് ചോദ്യം ചെയ്യുന്നത്.

അതേസമയം ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയിലെത്തി. ക്രൈം ബ്രാഞ്ച് നോർത്ത് സോൺ ഐജിയാണ് കശ്യപ്. ഇദ്ദേഹത്തോട് അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ലോക് നാഥ് ബെഹ്റ നിർദേശിച്ചിട്ടുണ്ട്.

NO COMMENTS