ജിഎസ്ടി; റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങ് നിരക്ക് കൂടി

GST railway station parking rate increased

ജിഎസ്ടി നിലവിൽ വ​ന്ന​തോ​ടെ റെ​യി​ൽ​​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​ക്കി​ങ്ങും വി​ശ്ര​മ​വു​മ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക്​ നി​ര​ക്ക് വ​ർ​ധി​ച്ചു. പാ​ർ​ക്കി​ങ്ങി​ന് 18 ശ​ത​മാ​ന​മാ​ണ് ജി.​എ​സ്.​ടി. എ ​വ​ൺ, എ ​ക്ലാ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ ഒ​മ്പ​തു​രൂ​പ​യാ​യി​രു​ന്ന​ത് 15 ആ​യി. ഓ​ട്ടോ​ക​ൾ​ക്കും നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ര​ണ്ടു​മ​ണി​ക്കൂ​റി​ന്​ 20 രൂ​പ​യാ​യി​രു​ന്ന​ത് 25ലേ​ക്കും എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ 30 രൂ​പ​യാ​യി​രു​ന്ന​ത് 40ലേ​ക്കും ഉ​യ​ർ​ന്നു.

എ​ട്ടു​മു​ത​ൽ 24 മ​ണി​ക്കൂ​ർ വ​രെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 13 രൂ​പ​യാ​യി​രു​ന്ന​ത് 20ഉം ​കാ​റു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾ​ക്കും 50 രൂ​പ​യാ​യി​രു​ന്ന​ത് 60ഉം ​ആ​യി വ​ർ​ധി​ച്ചു. ബ​സ്, മി​നി ബ​സ് എ​ന്നി​വ​ക്ക് ര​ണ്ടു​മ​ണി​ക്കൂ​റി​ന്​ 100 രൂ​പ​യാ​യി​രു​ന്ന​ത് 120 ആ​യും എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ 200 ആ​യി​രു​ന്ന​ത് 250 രൂ​പ​യാ​യും 24 മ​ണി​ക്കൂ​ർ വ​രെ 300 രൂ​പ​യാ​യി​രു​ന്ന​ത് 360 രൂ​പ​യാ​യും കൂ​ടി.

പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലും നി​ര​ക്ക്​ വ​ർ​ധ​ന​യു​ണ്ട്. മ​ണി​ക്കൂ​റി​ന് 20 രൂ​പ​യാ​യി​രു​ന്ന​ത് 24 രൂ​പ​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ക്ലാ​സ് ടി​ക്ക​റ്റു​ക​ൾ​ക്കും ട്രെ​യി​നു​ക​ൾ​ക്കു​ള്ളി​ലെ ഭ​ക്ഷ​ണ​ത്തി​നും നി​ര​ക്ക്​ വ​ർ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

 

GST railway station parking rate increased

NO COMMENTS