രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം

heli

അഗ്നി പര്‍വ്വതം സ്ഫോടനം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. ജക്കാര്‍ത്തയിലെ ദിയെങ് പ്ലേറ്റോയിലാണ് സംഭവം. ദിയങ് പ്ലേറ്റോയില്‍ നടന്ന അഗ്നി പര്‍വ്വത സ്ഫോടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ രക്ഷിക്കാനെത്തി ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്.

മധ്യ ജാവ പ്രവിശ്യയിലെ തെമാൻഗുങ് ജില്ലയിൽ ബുട്ടാക് മലയിലെ പാറയിലിടിച്ചാണ് ഹെലിക്കോപ്റ്റർ തകർന്നത്. നാല് നാവികരും നാല് രക്ഷാപ്രവര്‍ത്തകരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. എട്ട് പേരും അപകടത്തില്‍ മരിച്ചു.

NO COMMENTS